ആർ.മാധവൻ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

ന്യൂഡൽഹി: തമിഴ് ചലച്ചിത്ര താരം ആർ.മാധവൻ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് മാധവന്റെ നിയമനവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാധവനെ അനുരാഗ് താക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്തും എത്തിക്സും ഇൻസ്റ്റിറ്റ്യൂട്ടിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റാക്കിയതിന് മാധവൻ അനുരാഗ് താക്കൂറിനോട് നന്ദി പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ഇൻസ്റ്റിറ്റ്യൂട്ടിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദ നമ്പി എഫക്ട്സ് മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയിരുന്നു.

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതമാണ് റോക്ക്ട്രി ദ നമ്പി എഫ്ക്ട് പറഞ്ഞത്. ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന ചിത്രത്തിലാണ് മാധവൻ ഇപ്പോൾ അഭിനയിക്കുന്നത്.

Tags:    
News Summary - R Madhavan is new FTII President, Minister Anurag Thakur congratulates him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.