നടൻ എൻ.എഫ്​ വർഗീസി​െൻറ മകൾ നിർമിക്കുന്ന 'പ്യാലി'യുടെ ട്രെയിലർ ശ്രദ്ധനേടുന്നു​

നവാഗതരായ ബബിത - റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "പ്യാലി" യുടെ ട്രെയിലർ പുറത്തിറങ്ങി. എന്‍.എഫ് വര്‍ഗീസ്​ പിക്‌ച്ചേഴ്‌സി​െൻറ ബാനറില്‍ അനശ്വര നടന്‍ എന്‍.എഫ് വര്‍ഗീസി​െൻറ മകള്‍ സോഫിയ വര്‍ഗീസ്​ നിര്‍മ്മിക്കുന്ന സിനിമയാണ് 'പ്യാലി'.

അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മയാണ്​ ടൈറ്റിൽ വേഷത്തിലെത്തുന്നത്​. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതും അഭിനയ സാധ്യതയുള്ളതുമാണ്​ 'പ്യാലി'യുടെ വേഷം. പ്യാലിയുടെ സഹോദരനായി ജോർജ് ജേക്കബ് എന്ന പുതുമുഖവും വേഷമിടുന്നു. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന്​ സംവിധായക ദമ്പതികള്‍ പറയുന്നു. സാഹോദര്യ സ്നേഹമാണ് ചിത്രത്തി​െൻറ ഇതിവൃത്തം.

Full View

ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം 'വിസാരണെ', 'ആടുകളം' എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആടുകളം മുരുഗദോസും 'പ്യാലി'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കലയ്ക്കും സംഗീതത്തിനും സൗണ്ട് ഡിസൈനിങിനും അതീവ പ്രാധാന്യമുള്ള 'പ്യാലി'യുടെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് 'ടേക്ക് ഓഫ്' എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമനാണ്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 'ജല്ലിക്കട്ട്' എന്ന ചിത്രത്തിന് വേണ്ടി സംഗീതവും സൗണ്ട് ഡിസൈനും ചെയ്ത പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമാണ് പ്യാലിയുടെ സംഗീതവും സൗണ്ട് ഡിസൈനും ഒരുക്കുന്നത്.

എഡിറ്റിംഗ്- ദീപുജോസഫ്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകന്‍ വെട്രിയുടെ ശിക്ഷ്യന്‍ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല. മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റും- സിജി തോമസ്, പ്രൊജക്റ്റ് ഡിസൈനെര്‍- ഗീവര്‍ തമ്പി. തികഞ്ഞ സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന 'പ്യാലി' പ്രക്ഷകര്‍ക്കു മികച്ച തിയേറ്റർ എക്‌സ്പീരിയന്‍സായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Tags:    
News Summary - Pyali Official Trailer NF Varghese Pictures Babita Rinn Sreenivasan Sofia Varghese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.