ബോക്സ് ഓഫീസ് കളക്ഷൻ 1800 കോടി രൂപ; പുഷ്പ 2 ഈ മാസം ഒ.ടി.ടിയിലെത്തുമെന്ന് റിപ്പോർട്ട്

ല്ലു അർജുനെ കേന്ദ്രകഥാപാത്രമാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. 2023 ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 1800 കോടി രൂപ ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിട്ടുണ്ട്. 50 ദിവസത്തെ ഇന്ത്യയിലെ കളക്ഷൻ 1230 കോടിയാണ്.

പുഷ്പ 2 തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സിനിമ ഒ.ടി.ടിയിൽ എത്താൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ജനുവരി 30 അല്ലെങ്കിൽ 31 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. തിയറ്ററുകളിൽ നിന്ന്  നീക്കിയ രംഗങ്ങളും ഒ.ടി.ടിയിൽ കാണാൻ കഴിയുമെന്നാണ് വിവരം.എന്നാൽ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ്ങിനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നേരത്തേയും ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. അതിനെതിരെ സിനിമ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു.

2021 ൽ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2 ദ് റൂൾ. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, കന്നഡ, ബംഗാളി ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. ആര്‍.ആര്‍.ആര്‍ (1230 കോടി), കെ.ജി.എഫ്: ചാപ്റ്റര്‍ 2 (1215 കോടി),   ബാഹുബലി 2 (1790 കോടി)  എന്നീ ചിത്രങ്ങളുടെ റെക്കോഡുകള്‍ 'പുഷ്പ 2: ദി റൂള്‍' മറികടന്നിട്ടുണ്ട്. ആമിർ ഖാൻ ചിത്രം ദംഗൽ മാത്രമാണ് ഇനി പുഷ്പയുടെ മുന്നിലുള്ള ഇന്ത്യൻ ചിത്രം.2070 കോടിയാണ് ദംഗലിന്റെ ആഗോള കളക്ഷൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.