മോസ്​കോ ചലച്ചിത്രോത്സവത്തിൽ മലയാളിത്തിളക്കം; വിനോദ് സാം പീറ്ററിന്‍റെ 'പഗ്​ ല്യാ' മികച്ച വിദേശ സിനിമ

മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍ ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' മോസ്കോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 45 ചലച്ചിത്ര പുരസ്​കാരങ്ങള്‍ നേടിയിട്ടുണ്ട്​.

വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡ്​സിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ (ഗണേഷ് ഷെൽക്കെ), നടി (പുനം ചന്ദോർക്കർ), പശ്ചാത്തല സംഗീതം (സന്തോഷ് ചന്ദ്രൻ) എന്നീ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നേടിയിരുന്നു. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാർഡ്​സിൽ പുരസ്​കാരം കിട്ടുന്ന ആദ്യ ഇന്ത്യൻ സിനിമയാണിത്​. ലണ്ടൻ, കാലിഫോര്‍ണിയ, ഇറ്റലി, ആസ്ട്രേലിയ, സ്വീഡന്‍, ഫിലിപ്പീന്‍സ്, തുർക്കി, ഇറാൻ, അർജന്‍റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്.

നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 'പഗ് ല്യാ'യുടെ ഇതിവൃത്തം. സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പശ്​ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്‍, സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ്‍, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഒരുക്കിയ സച്ചിൻ കൃഷ്ണ, വിഷ്ണു കുമാർ എന്നിവരും മലയാളികളാണ്. 

Tags:    
News Summary - Puglya movie selected as best foreign language movie award in Moscow International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.