പത്താനിലെ ബേഷരം രംഗ് ഗാനം പുറത്ത് വന്നതിന് പിന്നാലെ നടൻ ഷാറൂഖ് ഖാനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഗാനരംഗങ്ങളായിരുന്നു ഒരു വിഭാഗം ആളുകൾക്ക് പ്രശ്നമായിരുന്നത്. കൂടാതെ പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകളും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിനെതിരേയും നടൻ ഷാറൂഖ് ഖാനെതിരേയും രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. ഇപ്പോഴും ബോയ്കോട്ട് പത്താൻ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലുണ്ട്.
എന്നാൽ ഇപ്പോൾ എസ്.ആർ.കെയെ വാനോളം പുകഴ്ത്തി ആരാധകർ എത്തിയിരിക്കുകയാണ്. ബോയ്കോട്ട് പത്താൻ ഹാഷ്ടാഗിനോടൊപ്പം പ്രൗഡ് ഓഫ് ഷാറൂഖ് ഖാൻ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
പുതുവർഷ ദിനത്തിൽ ഡൽഹിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി ഷാറൂഖ്എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ പ്രൗഡ് ഓഫ് ഷാറൂഖ് ഖാൻ എന്ന ഹാഷ് ടാഗ് ട്രെൻഡിങ്ങായത്. നടന്റെ ജീവകാരുണ്യ സംഘടനയായ മിർ ഫൗണ്ടേഷനാണ് അഞ്ജലിയുടെ കുടുംബത്തിന് സഹായം നൽകിയിരിക്കുന്നത്
എന്നാൽ എത്ര രൂപയാണ് ധനസഹായമായി നൽകിയത് എന്നത് വ്യക്തമല്ല. ”ഡല്‍ഹിയിലെ കാഞ്ജവാലയില്‍ നടന്ന ക്രൂരമായ അപകടത്തിലാണ് അഞ്ജലി എന്ന 20കാരിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. മീര്‍ ഫൗണ്ടേഷൻ അഞ്ജലിയുടെ സഹോദരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതോടൊപ്പം അമ്മയുടെ ചികിത്സയ്ക്കും ഇത് ഉപയോഗിക്കും” എന്നാണ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.