പുസ്തകത്തോടുള്ള സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ; അല്ലിക്ക് പിറന്നാളാശംസകൾ നേര്‍ന്ന് പൃഥ്വിരാജ്

പൃഥ്വിരാജിന്‍റെയും സുപ്രിയയുടേയും മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനത്തിൽ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് നടൻ പൃഥ്വിരാജ്.

മകളുടെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പുസ്തകങ്ങളോടുള്ള മകളുടെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും ഏറെ വളരട്ടെയെന്നാണ് പൃഥ്വിരാജ് കുറിച്ചത്. മകളുടെ ഏറ്റവും പുതിയ ചിത്രവും താരം പുറത്ത് വിട്ടിട്ടുണ്ട്. മകൾക്ക് ആശംസ നേർന്നുകൊണ്ടുള്ള പോസ്റ്റ് സുപ്രിയയും പങ്കുവെച്ചു.

'ജന്മദിനാശംസകള്‍ കുഞ്ഞേ! നീയെന്ന കുഞ്ഞ് വ്യക്തിയില്‍ മമ്മയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ. നീ എല്ലായ്‌പ്പോഴും ജിജ്ഞാസുവായി തുടരട്ടെ, എല്ലായ്‌പ്പോഴും വലിയ സ്വപ്നം കാണട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷവും ഞങ്ങളുടെ ഏറ്റവും വലിയ നേട്ടവും നീയാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു' പൃഥ്വിരാജ് കുറിച്ചു.'

മകളുടെ ജിവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാൻ പൃഥ്വിരാജും സുപ്രിയയും മറക്കാറില്ല. അലംകൃത ആദ്യമായി സ്‌കൂളില്‍ പോയ ദിവസവും അലംകൃതയുടെ ചില എഴുത്തുകളും വരകളും എല്ലാം സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കാറുണ്ട്. എന്നാൽ പിറന്നാൾ ദിനത്തിൽ മാത്രമാണ് ഫോട്ടോ പങ്കുവെക്കാറുള്ളത്. 

Full View

Tags:    
News Summary - Prithviraj wishes Alli happy birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.