രാവണിൽ പ്രതിഫലം കുറവ്; ഐശ്വര്യ റായിക്കും എനിക്കും കിട്ടിയത് തുല്യവേതനമല്ല; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

സിനിമയിലെ നായകനും നായികക്കും തുല്യവേതനം അർഹിക്കുന്നുണ്ടെന്ന് നടൻ പൃഥ്വിരാജ്. കടുവ സിനിമ വിവാദവുമായി ബന്ധപ്പെട്ട് മാധ്യങ്ങളെ കാണുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐശ്വര്യ റായി ബച്ചനോടൊപ്പമുളള രാവൺ എന്ന ചിത്രത്തിൽ തനിക്കും നടിക്കും കിട്ടിയത് ഒരേ പ്രതിഫലം അല്ലെന്നും പൃഥ്വിരാജ് ഈ അവസരത്തിൽ പറഞ്ഞു.

രാവൺ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ എനിക്കും ഐശ്വര്യ റായി ബച്ചനും ഒരേ പ്രതിഫലം അല്ലായിരുന്നു. നടിയെക്കാളും കുറവ് പ്രതിഫലമാണ് എനിക്ക് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടൻ അല്ലെങ്കിൽ നടി അവരുടെ സാന്നിധ്യം ആ സിനിമയിൽ എത്രത്തോളം ഗുണം ചെയ്യുമെന്നാണ് അവിടെ പരിഗണിക്കുന്നത്. അങ്ങനെയാണ് താരങ്ങളും ചോദിക്കുന്നത് -പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തിൽ മഞ്ജു വാര്യരും ഒരു പുതുമുഖ നടനും ഒന്നിച്ച് അഭിനയിച്ചാൽ ഇരുവർക്കും തുല്യവേതനം നൽകണമെന്ന് പറയാനാവില്ല. മഞ്ജുവിന് അവിടെ കൂടുതൽ പ്രതിഫലം നൽകേണ്ടി വരും -നടൻ കൂട്ടിച്ചേർത്തു.

താരങ്ങളുടെ ഉയർന്ന പ്രതിഫലം മലയാള സിനിമക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു എന്നുളള ഫിലിം ചേമ്പറിന്റെ വിമർശനത്തിനും പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാൽ അയാളെ വെച്ച് സിനിമ ചെയ്യേണ്ടെന്ന് നിർമ്മാതാവ് തീരുമാനിച്ചാൽ മതി- താരം അഭിപ്രായം വ്യക്തമാക്കി.

Tags:    
News Summary - Prithviraj Sukumaran Opens Up About His Aishwarya Rai Bachchan's Raavan Movie remuneration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.