‘പൃഥ്വിരാജ് ഫോട്ടോസ്റ്റാറ്റ് മെഷീന്‍, അഭിനയിക്കുന്ന സമയത്ത് ആറുപേരുടെ എങ്കിലും ഡയലോഗ് തിരുത്തിക്കൊടുത്തത് ഞാനോര്‍ക്കുന്നു’-അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോന്‍സ് പുത്രനും പൃഥ്വിരാജ് സുകുമാരും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. ഏറെ ഹൈപ്പോടെ വന്ന ചിത്രമായിരുന്നെങ്കിലും അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ് കോംമ്പോയില്‍ എത്തിയ ‘ഗോള്‍ഡ്’ തിയേറ്ററില്‍ പരാജയമായിരുന്നു. ഇതേ തുടര്‍ന്ന് ഒരുപാട് വിമര്‍ശനങ്ങളും സംവിധായകന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിയുടെ അഭിനയ മികവിനെക്കുറിച്ച് വാചാലനാവുകയാണ് അല്‍ഫോന്‍സ്. ഡയലോഗുകള്‍ പഠിക്കുന്ന കാര്യത്തില്‍ പൃഥ്വി ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനാണെന്ന് സംവിധായകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഡയലോഗ് പഠിക്കുമ്പോൾ പൃഥ്വിരാജ് (രാജു) ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ പോലെയാണ്. അഭിനയിക്കുന്ന സമയത്ത് ആറ് അഭിനേതാക്കളുടെ എങ്കിലും ഡയലോഗ് തിരുത്തിക്കൊടുത്തത് ഞാനോര്‍ക്കുന്നു. വളരയെധികം പ്രൊഫഷണലാണ് അദ്ദേഹം. ഉടന്‍ ഹോളിവുഡിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദി,തമിഴ് സിനിമകള്‍ക്ക് അദ്ദേഹത്തിന്‍റെ ശക്തിയെക്കുറിച്ച് അറിയാം. മൊഴി, കനാ കണ്ടേന്‍,ഇന്ത്യന്‍ റുപ്പി, നന്ദനം, ക്ലാസ്മേറ്റ്സ് എന്നിവയാണ് രാജുവിന്‍റെ ഇഷ്ടപ്പെട്ട സിനിമകള്‍. തനി തങ്കം...’ എന്നായിരുന്നു അല്‍ഫോന്‍സിന്‍റെ കുറിപ്പ്.


നിരവധി പേരാണ് ഇതിനു താഴെ കമന്‍റുമായെത്തിയിരിക്കുന്നത്. 'ഒന്ന് ഉഴിഞ്ഞിടേണ്ടി വരുമോ' എന്ന കമന്‍റിന് 'ഉഴിഞ്ഞിട്ടോളൂ'എന്നായിരുന്നു പുത്രന്‍റെ മറുപടി. 2022 ഡിസംബര്‍ ഒന്നിന് ആയിരുന്നു ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തിയത്.

Tags:    
News Summary - 'Prithviraj photostat machine, I remember he clear the dialogues of at least six people while acting' - Alphonse Puthren

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.