സച്ചിയുടെ ജൻമദിനത്തിൽ 'സച്ചി ക്രിയേഷൻസ്'​ പ്രഖ്യാപിച്ച്​ പൃഥ്വിരാജ്​

കോഴിക്കോട്​: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചിയുടെ ജൻമദിനം കൂടിയായ ക്രിസ്​മസ്​ ദിനത്തിൽ അദ്ദേഹത്തിന്‍റെ ഓർമ നില നിർത്തുന്നതിനായി ബാനർ പ്രഖ്യാപിച്ച്​ നടനും സംവിധായകനുമായ പൃഥ്വിരാജ്​. 'സച്ചി ക്രിയേഷൻസ്' എന്ന പേരിലാണ്​ ബാനർ​.

സച്ചിയുടെ ഓർമ നില നിർത്തു​കയും ഒപ്പം നല്ല സിനിമകൾ ജനങ്ങളിലേക്ക്​ എത്തിക്കുകയുമാണ് സച്ചി ക്രിയേഷൻസിന്‍റെ​ ലക്ഷ്യമെന്ന്​ പൃഥ്വിരാജ്​ ഫേസ്​ബുക്ക്​ പോസ്റ്റിൽ വ്യക്തമാക്കുന്നു​.

സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്ന്​ സച്ചിയുടെ ഒരുപാട്​ ആഗ്രഹങ്ങളിലൊന്നായിരുന്ന​ു. അതിനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങിയിരുന്നുവെന്നും സച്ചിയുടെ ആഗ്രഹപൂർത്തീകരണത്തിനു കൂടിയാണ്​ നിർമാണ കമ്പനി​ പ്രഖ്യാപിച്ചതെന്നും പൃഥ്വിരാജ്​ പറയുന്നു.

പൃഥ്വിരാജിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:

നമസ്ക്കാരം എല്ലാവർക്കും എന്‍റെ ക്രിസ്തുമസ് ആശംസകൾ.
December 25 എന്നെ സംബന്ധിച്ച് ‌മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്‍റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്‍റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.
അദ്ദേഹത്തിന്‍റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്‍റ്​ നടത്തുകയാണ്. Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
Full View


Tags:    
News Summary - Prithviraj announces 'Sachi Creations' on Sachi's birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.