പ്രണവ് മോഹൻലാൽ ഇവിടെയുണ്ട് -വിഡിയോ

 മികച്ച പ്രേക്ഷക സ്വീകാര്യത നേടി വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ പ്രണവ് മോഹൻലാൽ യാത്രയിലാണ്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം നാടുവിട്ട പ്രണവിനെ കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകർ. സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലാണ് താരം ഇപ്പോഴുള്ളത്.

ബൈക്കിൽ സ്ഥലങ്ങൾ ചുറ്റുന്ന സോളമൻ ഡാനിയലും സംഘവുമാണ് ഊട്ടിയിൽ വെച്ച് പ്രണവിനെ കണ്ടത്. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രണവിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിരവധിയാളുകളാണ് പ്രണവ് മോഹൻലാലിന്റെ വിഡിയോക്ക് കമന്റുമായി എത്തുന്നത്. 'കൊല്ലത്തിൽ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു പടം ഹിറ്റ് അടിക്കുന്നു പോകുന്നു, ഏതാ ലൈഫ്', 'വർഷത്തിൽ ഒരു പടം.. അത് ഹിറ്റ്‌... ഇജ്ജാതി മനുഷ്യൻ', 'എടോ ആ ചങ്ങായിനോട് പറ മൂപ്പരാണ് ഈ പടത്തിലെ നായകനും ഈ പടം ഹിറ്റ് ആണെന്നും... ഏജ്ജാതി മനുസനെടൊ..', 'ന്താലെ ഇത്രക്കുണ്ടോ ഒരു  സിമ്പിളിസിറ്റി', 'താര ജാഡകളില്ലാത്ത മനുഷ്യൻ' തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.


Tags:    
News Summary - Pranav Mohanlal New Ootty Video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.