'പ്രകാശൻ പറ​ക്ക​ട്ടെ'; ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്തിറക്കി

ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്ക​ട്ടെയുടെ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റർ പുറത്തിറക്കി. ഫൻറാസ്റ്റിക് ഫിലിംസി​െൻറ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

ധ്യാൻ ശ്രീനിവാസൻ കഥ തിരക്കഥ സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തി​െൻറ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- സിങ്ക് സിനിമ, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ, വാർത്താപ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - 'prakashan parakkatte'; First look poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.