'എന്‍റെ കഥയിൽ ഡ്യൂപ്പില്ല. എല്ലാ സീനിലും ഞാൻ തന്നെ അഭിനയിച്ചേ പറ്റു' -മുഖത്തിന്‍റെ പകുതിയോളം പടർന്നുകയറിയ മറുകിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാൽ പ്രസന്നൻ ഒരിക്കൽ ഫേസ്ബുക്കിൽ കുറിച്ചതാണിത്. യഥാർഥ ജീവിതത്തിലെ സീനുകളാണ് അന്ന് പ്രഭുലാൽ ഉദ്ദേശിച്ചതെങ്കിലും ഇപ്പോൾ സിനിമയിലെ സീനുകളിലും അഭിനയിക്കാനൊരുങ്ങുകയാണ് ഈ യുവാവ്.
നവരംഗബാവ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിക്കന്ദർ ദുൽഖർനൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് പ്രഭുലാൽ അഭിനയിക്കുന്നത്. പ്രഭുലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളുമായി പങ്കുവെച്ചത്. അനുഗ്രഹീതരായ ഒരുപാട് കലാകാരന്മാർ അണിനിരക്കുന്ന സിനിമയാണെന്നും എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്നും പ്രഭുലാൽ കുറിച്ചു.
പ്രഭുലാലിന്‍റെ മുഖത്ത് ജന്മനാ ഉള്ളതാണ് ഈ മറുക്. വളർന്നപ്പോൾ ആ മറുകും വലുതായി മുഖത്തിന്‍റെ പാതിയോളം പടർന്നു. ഇത് നൽകിയ പരിഹാസവും അവഗണനയും സഹതാപവുമെല്ലാം അഭിമുഖീകരിച്ചതും അതിജീവിച്ചതുമെല്ലാം വിവരിച്ചാണ് പ്രഭുലാൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്. ജീവിതത്തിൽ തളർന്നുപോയ പലർക്കും ഈ അനുഭവങ്ങൾ പ്രചോദനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.