പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ്. മിത്തോളജിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ രാമനായിട്ടാണ് നടൻ എത്തുന്നത്. ബോളിവുഡ് താരം കൃതി സിനോണാണ് നായിക. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എത്തുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിങ് തീയതി നീട്ടിയിരിക്കുകയാണ്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം പൊങ്കൽ റിലീസായി ജനുവരിയിൽ എത്തുമെന്നാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് ആദിപുരുഷിന്റെ റിലീസിങ് തീയതി ഏപ്രിലിലേക്ക് മാറ്റിയെന്നാണ്.
തമിഴിലും തെലുങ്കിലുമായി സൂപ്പർ താരങ്ങളുടെ ഹിറ്റ് ചിത്രങ്ങളാണ് ഇക്കുറി പൊങ്കലിന് തിയറ്ററുകളിൽ എത്തുന്നത്. ഇതിനെ തുടർന്നാണ് ആദിപുരുഷിന്റെ റിലീസ് നീട്ടിയെന്നാണ് വിവരം. വിജയ് ചിത്രം വരിശും, അജിത്തിന്റെ തുനിയും തെലുങ്കിൽ ചിരഞ്ജീവി ചിത്രവും പൊങ്കലിന് റിലീസിനെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. പ്രഭാസ്, കൃതി എന്നിവർക്കൊപ്പം സണ്ണി സിങ് ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.