ഞാൻ മരിച്ചാലും ഇത് ബാക്കിയാകും -'ആയിഷ' കണ്ട ശേഷം നിലമ്പൂർ ആയിഷ
നടി നിലമ്പൂർ ആയിഷയുടെ ജീവിതവുമായി സാമ്യമുള്ള ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ജനുവരി 19 നാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സിനിമയുടെ റിലീസിന് ശേഷം നടി നിലമ്പൂർ ആയിഷയെ കാണാൻ മഞ്ജു വാര്യർ എത്തിയിരുന്നു.ചിത്രത്തിലെ സംവിധായകൻ അമീർ പള്ളിക്കലിനും സംഗീത സംവിധായകൻ ജയചന്ദ്രനോടൊപ്പമാണ് മഞ്ജു എത്തിയത്. ആയിഷ കണ്ടപ്പോൾ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും താൻ ഇതുവരെ അധ്വാനിച്ചത് ശരിയാണെന്ന് തോന്നിയതായും നിലമ്പൂർ ആയിഷ പറഞ്ഞു.
ഒരുപാട് കഷ്ടതയിലൂടേയും ദുരിതത്തിലൂടേയുമാണ് ഇത്രയും കാലം ജീവിച്ചത്. മഞ്ജു അത് വളരെ കൃത്യമായി ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്. ഞാൻ മരിച്ചാലും ഇത് ബാക്കിയാകുമെന്നും ആയിഷ കൂട്ടിച്ചേർത്തു.
കലാകാരന്മാർക്ക് മരണമില്ലെന്ന് ബാക്കിയായി മഞ്ജു വാര്യർ പറഞ്ഞു. നമ്മളൊക്കെ ഭാഗ്യം ചെയ്ത ജന്മങ്ങളാണ്. ആയിഷ ഇത്ത പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നിയൊന്നും മഞ്ജു വാര്യർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.