റിയാസ് ഖാന്റെ ഭാര്യമാതാവും പ്രശസ്ത നടിയുമായ കമല കാമേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടി കമലകാമേഷ് (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ റിയാസ് ഖാന്റെ ഭാര്യമാതാവാണ്. അന്തരിച്ച സംഗീത സംവിധായകൻ കാമേഷാണ് ഭർത്താവ്.

മലയാളത്തിൽ 11 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വെളിച്ചം വിതറുന്ന പെൺകുട്ടി, ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതംഗമയ, വീണ്ടും ലിസ, രുഗ്മ, ഒരു സന്ദേശം കൂടി, അസ്ഥികൾ പൂക്കുന്നു, ധീം തരികിട തോം, ഉത്സവപ്പിറ്റേന്ന് തുടങ്ങിയവയാണ് കമല കമേഷ് അഭിനയിച്ച മലയാള ചിത്രങ്ങൾ. 

Tags:    
News Summary - Popular actress Kamala Kamesh passes away at 72

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.