'പെന്‍ഡുലം' ചിത്രീകരണം തുടങ്ങി

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ്. ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പെന്‍ഡുലം" തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു. തൃശൂരും വാഗമണ്ണുമാണ് ലൊക്കേഷൻ.

സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ലൈറ്റ്​ ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിർവഹിക്കുന്നു.

സംഗീതം-ജീന്‍, എഡിറ്റര്‍-സൂരജ് ഇ.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്, കല-ദുന്‍ധു രാജീവ് രാധ, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്, സ്റ്റില്‍സ്-വിഷ്ണു എസ്. രാജന്‍, പരസ്യകല-മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍-ജിതിന്‍ എസ്. ബാബു, അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സൈമണ്‍, അസിസ്റ്റന്‍റ്​ ഡയറക്ടര്‍-നിഥിന്‍ എസ്.ആര്‍, ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹിത് ഐ.എസ്, പ്രൊഡക്ഷന്‍ മാനേജര്‍-ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, വാര്‍ത്ത പ്രചാരണം - എ.എസ്. ദിനേശ്.

Tags:    
News Summary - pendulam movie shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.