Posted On
date_range Updated On
date_range 'പാൽതു ജാൻവർ' സംവിധായകനും നായികയും വിവാഹിതരായി
'പാൽതു ജാൻവർ' എന്ന ചിത്രത്തിന്റെ സംവിധായകൻ സംഗീത് പി രാജനും നായിക ശ്രുതി സുരേഷും വിവാഹിതരായി. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്.
കരിക്ക് വെബ് സീരിസിലൂടെയാണ് ശ്രുതി പ്രശസ്തയായത്.ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ എന്നീ സിനിമകളിലും അഭിനയിച്ചു. മിഥുൻ മാനുവൽ തോമസിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സംഗീതിന്റെ ആദ്യചിത്രമാണ് പാൽതു ജാൻവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.