പാലിയേറ്റീവ് കെയറുകളെകുറിച്ച് അവബോധം സൃഷ്ടിക്കാൻ ‘പാലിയേറ്റീവ്’

ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ആർട് വേൾഡ് അവതരിപ്പിക്കുന്ന, ഹാരിഷ് റഹ്മാൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘പാലിയേറ്റീവ്’ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം വേങ്ങരയിൽ പുരോഗമിക്കുന്നു. സമൂഹത്തിൽ ആതുര സേവന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയറുകളെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ആശയമാണ് ചിത്രം പങ്കുവെക്കുന്നത്.

നിസാർ വേങ്ങര, ഹരിദാസൻ മാസ്റ്റർ, അഫ്സൽ, അസ്യ, ബബിഷ് കാലിക്കറ്റ്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ. മൂവി വേൾഡ് വിഷ്വൽ മീഡിയ ചിത്രം റിലീസ് ചെയ്യും.


അണിയറ പ്രവർത്തകർ: പ്രൊജക്റ്റ്‌ ഡിസൈനർ: ഷൗക്കത്ത് കൂരിയാട്, കോഡിനേറ്റർ: സൈദ് മോൻ തങ്ങൾ, ക്യാമറ: താഹിർ പട്ടാമ്പി, മേക്കപ്പ്: സി.ടി കാലിക്കറ്റ്‌, അസോസിയേറ്റ്: ശ്യാം കുമാർ കണ്ണൂർ, അസിസ്റ്റന്റ്: ഷിലിൻ ബാലകൃഷ്ണൻ, രേണുക കാലിക്കറ്റ്‌, എഡിറ്റർ: സജിത്ത് കാലിക്കറ്റ്‌, ലൊക്കേഷൻ മാനേജർ: ഫൈസൽ പി.പി, കോസ്റ്റ്യൂം: പ്രഭാകരൻ സി.എം.

Tags:    
News Summary - palliative malayalam short film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.