കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പട'യുടെ ട്രെയിലർ പുറത്ത്. കെ.എം. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്‍റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.
വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രകാശ് രാജ്, സലിം കുമാര്‍, ജഗദീഷ്, ടി.ജി. രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, കനി കുസൃതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ 25 വര്‍ഷം മുമ്പ് കേരളത്തെ നടുക്കുകയും ഇന്ത്യ മുഴുവൻ ചർച്ച ആവുകയും ചെയ്ത ഒരു സാധാരണ സംഭവത്തെ ആസ്പദമാക്കിയാണ് 'പട' ഒരുക്കിയിരിക്കുന്നത്.
ഒരു സസ്പെൻസ് ത്രില്ലർ മൂവി എന്നുകൂടി ഈ സിനിമയെ വിശേഷിപ്പിക്കാം. അന്നയും റസുലും, നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, ഓം ശാന്തി ഓശാന, കുഞ്ഞിരാമായണമം, എസ്ര, ഗോദ തുടങ്ങിയ പ്രേഷക മനസിൽ ഇടം നേടിയ സിനിമകൾ സമ്മാനിച്ച ഇ ഫോർ എന്റർടൈൻമെന്റ് ആണ് സിനിമ പ്രദർശനത്തിനെത്തിക്കുന്നത്.
'ഐഡി' എന്ന ചിത്രത്തിന് ശേഷം കെ.എം. കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പട'. സമീര്‍ താഹിറാണ് കാമറ ചലിപ്പിക്കുന്നത്. വിഷ്ണു വിജയ് സംഗീതം. എഡിറ്റിങ്: ഷാന്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എന്‍.എം. ബാദുഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.