പി. അഭിജിത്തിന്റെ 'ഞാൻ രേവതി' ചിത്രീകരണം പൂർത്തിയായി

കൊച്ചി: കേരളത്തില്‍ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടി കൊടുത്ത 'അന്തരം 'എന്ന സിനിമക്ക് ശേഷം ഫോട്ടോ ജേർണലിസ്റ്റ് പി.അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ലോങ്ങ് ഡോക്യുമെന്ററി 'ഞാൻ രേവതി'യുടെ ചിത്രീകരണം പൂർത്തിയായി.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗിമിക്കുകയാണ്. പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ 'ദ ട്രൂത്ത് എബൗട്ട് മീ 'എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ.രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് 'ഞാൻ രേവതി'. പെരുമാൾ മുരുകൻ, ആനിരാജ, രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം, സൂര്യ ഇഷാൻ, എ. മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്നി ഗഗന, ഉമ, ഭാനു, ലക്ഷമി, കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി, ശ്യാം, ജീ ഇമാൻ സെമ്മലർ തുടങ്ങി നിരവധി പേർ ഡോക്യുമെന്‍ററിയിലുണ്ട്.

രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ചിത്രത്തിൽ. രണ്ടര വർഷം കൊണ്ട് നാമക്കൽ, ചെന്നൈ, കോയമ്പത്തൂർ, ബംഗളൂരു, അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഞാൻ രേവതി നിർമിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിൻ്റെ ബാനറിൽ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിർമാതാക്കൾ. ഛായാഗ്രാഹണം മുഹമ്മദ് എയും, എഡിറ്റിങ് അമൽജിത്തും സിങ്ക് സൗണ്ട്, റെക്കോർഡിങ്, സൗണ്ട് ഡിസൈൻ, ഫൈനൽ മിക്സ് എന്നിവ വിഷ്ണു പ്രമോദുമാണ് ചെയ്തിരിക്കുന്നത്.

Tags:    
News Summary - P. Abhijith's 'Njan Revathi' shooting completes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.