വിവാദങ്ങൾക്കിടെ ഗോകുലം മൂവീസും സുരേഷ് ഗോപിയും ഒന്നിക്കുന്നു; ‘ഒറ്റക്കൊമ്പൻ’ വിഷുവിന് ശേഷം തുടങ്ങും

തിരുവനന്തപുരം: എമ്പുരാൻ വിവാദവും ഇ.ഡി റെയ്ഡും നടക്കുന്നതിനിടെ ഗോകുലം മൂവീസും കേ​ന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒന്നിക്കുന്നു. ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കാനാണ് തീരുമാനം. സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ ഏഴ് മുതൽ സുരേഷ് ഗോപി ഡേറ്റ് നൽകിയെങ്കിലും കേന്ദ്ര ചുമതലകൾ കാരണം തിയതി നീണ്ടു പോകുകയായിരുന്നു.

ലൊക്കേഷൻ തീരുമാനിക്കലും പെർമിഷൻ എടുക്കലും സെറ്റ് വർക്കും മറ്റു അനുബന്ധ ജോലികളും ഏകദേശം പൂര്‍ത്തിയായെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു. വിഷുവിന് ശേഷം ഏപ്രില്‍ 15ാം തിയതി സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ 70ലേറെ അഭിനേതാക്കൾ ഒറ്റക്കൊമ്പനിൽ വേഷമിടുന്നുണ്ട്.

Tags:    
News Summary - 'Otakomban' will start after Vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.