മോഹൻ ലാൽ

ഓപ്പറേഷൻ സിന്ദൂർ സിനിമയാകുമ്പോൾ മേജർ മഹാദേവൻ വീണ്ടുമെത്തും

മലയാള സിനിമക്ക് മികച്ച സൈനിക ചലച്ചിത്രങ്ങൾ നൽകിയ കൂട്ടുകെട്ടാണ് മേജർ രവി മോഹൻലാൽ കോമ്പോ. എന്നാൽ അവർ വീണ്ടുമൊന്നിക്കുന്നു എന്ന വിവരമാണിപ്പോൾ പുറത്തുവരുന്നത്. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകൾക്ക് ശേഷമുള്ള ചിത്രമാണിത്. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമയിൽ മോഹൻലാൽ മേജർ മഹാദേവനായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

മേജർ മഹാദേവനേയും ജ്വാലാമുറി ഗാനവുമെല്ലാം ഒരു തലമുറയിൽ ഉണ്ടാക്കിയ രോമാഞ്ചം ചെറുതല്ല. മോഹൻലാൽ വീണ്ടും ഈ കഥാപാത്രത്തിൽ എത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിന്‍റെ ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചുവെന്നും ആധികം വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നും മേജർ രവി അറിയിച്ചു. പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ്.തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നീഷ്യൻസ് ഒന്നിക്കുന്നു എന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. 1971 ബിയോണ്ട് ബോർഡേഴ്സാണ് മേജർ രവിയും മോഹൻലാലും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം. 'ഒരു വലിയ പ്രോജക്റ്റ് വരുന്നുണ്ട്, പതുക്കെ പറയാം. ഒന്ന് ട്രാക്കിൽ ആവട്ടെ. ബഡാ അനൗൺസ്‌മെന്റ് ആയിരിക്കും. പ്രീവ്യൂയുവിന് നിങ്ങളെ എല്ലാവരെയും ഞാൻ വിളിക്കും അതിനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കും. ഹിന്ദിയിൽ ചെയ്യാൻ വെച്ചിരിക്കുന്ന ചിത്രം ഇപ്പോൾ പെൻഡിങ്ങിലാണ്. പാൻ ഇന്ത്യൻ ചിത്രം തന്നെയായിരിക്കും. പേടിക്കണ്ട നമ്മുടെ ഴോണർ തന്നെ', എന്നായിരുന്നു മേജർ രവി നൽകിയ പ്രതികരണം.

Tags:    
News Summary - Operation sindoor becoming movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.