മലയാളത്തിൽ വീണ്ടും ഒടിയന്‍റെ കഥയുമായി എത്തുന്ന 'കരുവ്'ൻ്റെ ചിത്രീകരണം പൂർത്തിയായി. നവാഗതയായ ശ്രീഷ്മ ആർ മേനോനാണ് ത്രില്ലർ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത്. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിൻ്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് നിർമാണം.
ടോണി ജോര്‍ജ്ജ് ആണ് കാമറ കൈകാര്യം ചെയ്യുന്നത്. പുതുമുഖങ്ങളെ കൂടാതെ കണ്ണൻ പട്ടാമ്പി, പെരുമുടിയൂർ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ സംവിധായിക ഗ്രീഷ്മ മെഡിക്കൽ വിദ്യാർഥിനിയാണ്.
ടോഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരൻ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, പി.ആർ.ഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.