റെയിൻബോ ഗ്രൂപ്പിന്‍റെ 'ഓ പ്രേമ'യുടെ ചിത്രീകരണം പൂർത്തിയായി

റെയിൻബോ ഗ്രൂപ്പ് നിർമിക്കുന്ന 'ഓ പ്രേമ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ശ്രീഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവരാണ്.

പ്രഷീബ് നായകനാകുന്ന ചിത്രത്തിൽ കലാഭവൻ നാരയണൻ കുട്ടി, റിൻഷാദ് റഷീദ് മാമുക്കോയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രശസ്ത നടൻ ശ്രീ.മാമുക്കോയയുടെ ഇളയ പുത്രനായ റഷീദ് മാമുക്കോയയുടെ ആദ്യ ചിത്രം കൂടിയാണിത്. പ്രേമ എന്ന ടൈറ്റിൽ കഥാപാത്രത്തെ അശ്വതിയാണ് അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് രവി, നിസാർ മാമുക്കോയ, ഷെജിൻ, കാശിനാഥൻ, സാബു കൃഷ്ണ,വിപിൻ ജോസ്, ചന്ദ്രൻ പട്ടാമ്പി, ചന്ദ്രശേഖരൻ ഗുരുവായൂർ, മഹേഷ്‌ മടിക്ക, ഉണ്ണികൃഷ്ണ പണിക്കർ, അരോഷ്, ശശിധരൻ, ബഷീർ, മോഹൻദാസ്, ഹസൻ മാഷ് മഞ്ചേരി, അനിൽ, സതീഷ് മാത്തൂർ, ഷിബു അരീക്കോട്, ശ്രേയ, പ്രമിതാകുമാരി, സ്വാതി ജി നായർ, സന ടി പി, ലക്ഷ്മി ദീപ്തി, ശുഭ, ഐശ്വര്യ, ബേബി ആരാധ്യ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ചിത്രമാണിത്. കാരാട് ഗ്രാമത്തിലെ ചിത്രകൂടത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ദുർമരണങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. നിലമ്പൂർ, വണ്ടൂർ, കാരാട് എന്നീ ഗ്രാമപ്രദേശളാണ് ലൊക്കേഷൻ. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കൊച്ചിയിൽ പുരോഗമിക്കുന്നു.

ജയകൃഷ്ണൻ പെരിങ്ങോട്ടുകുറിശ്ശി എഴുതിയ ഗാനങ്ങൾക്ക് ഷൈൻ വെങ്കിടംങ്ങ് ഈണം പകർന്നിരിക്കുന്നു. എഡിറ്റർ അയൂബ്. മേക്കപ്പ് സുജിത്ത്. ആർട്ട്‌ ഷറഫു ചെറുതുരുത്തി. കോസ്റ്റും പുഷ്പലത കാഞ്ഞങ്ങാട്. സ്റ്റിൽസ് കിരൺ കൃഷ്ണൻ. ഡി.ഒ.പി ഉമേഷ് കുമാർ. കൊ: പ്രൊഡ്യൂസർ -ഉണ്ണികൃഷ്ണ പണിക്കർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാധാകൃഷ്ണൻ മഞ്ചേരി പ്രമിത കുമാരി.

അസോസിയേറ്റ്: പ്രദോഷ് വാസു. അസി: സന ടി.പി, ഗായത്രി. പ്രെഡക്ഷൻ ഡിസൈനർ , മനോജ് പയ്യോളി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചന്ദ്രൻ പട്ടാമ്പി. പ്രൊഡക്ഷൻ മാനേജർ. പ്രശാന്ത് നെല്ലിക്കുത്ത്. ബഷീർ പരദേശി. ഉണ്ണി മംഗലശ്ശേരി. ബിജു അങ്ങാടിപ്പുറം. ലൊക്കേഷൻ മാനേജർ പ്രവീൺ മുട്ടിക്കടവ്. റോയ് കെ ടി.. ആക്ഷൻസ് ബ്രൂസിലി രാജേഷ്. പി.ആർ.ഒ. -എം.കെ. ഷെജിൻ 

Tags:    
News Summary - oh prema new movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.