പ്രേക്ഷകരെ ഏറെ ത്രസിപ്പിച്ച ഹൊറർ ചിത്രമായ ഡീയസ് ഇറയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തിയിരിക്കുകയാണ് രാഹുൽ സദാശിവൻ. ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനും മഞ്ചു വാര്യരുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് തന്‍റെ സമൂഹമാധ്യമ പേജിലൂടെ ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചത്.
ചിത്രത്തിന്‍റെ നിർമാണ രംഗത്തും ഏറെ പുതുമകളുണ്ട്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ആദ്യമായി രാഹുൽ സദാശിവന്‍റെ ഒടിയനിലൂടെ മലയാളത്തിൽ തുടക്കം കുറിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുപ്രിയ മേനോൻ, കരൺ ജോഹർ, അദാർ പൂനവാല, അപൂർവ മെഹ്ത എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നതും രാഹുൽ സദാശിവൻ തന്നെയാണ്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.