രാഘവ ലോറൻസ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ബെൻസിൽ വില്ലൻ കഥാപാത്രമായി നിവിൻ പോളി എത്തുന്നു എന്ന വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്‍റേതായി പുറത്തുവന്ന പോസ്റ്റർ വൻ ചർച്ചയായി. ആരാണ് പോസ്റ്ററിൽ ഉള്ളതെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. പിന്നീട് പുറത്തുവിട്ട വിഡിയോയിലൂടെ ആ നടൻ നിവിൻ പോളി തന്നെയാണെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചു.
ഇപ്പോഴിതാ, സിനിമയിലെ ചില ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നിവിൻ പോളി. ഒരു ഡാർക്ക് ഫ്രേമിൽ തോക്കു പിടിച്ച് നടന്നുവരുന്ന ഷാഡോ ഫേയ്ഡ് വില്ലൻ. ഡാർക്ക്നസ് ലോഡിങ് എന്ന ക്യാപ്ഷനിലാണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചത്. നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആയിരിക്കും ചിത്രമെന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രത്തിന്‍റെ ആദ്യ ഷഡ്യൂൾ പൂർത്തിയായി എന്നാണ് പുറത്തുവരുന്ന വിവരം. സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.
ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ എഴുതിയത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വിഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലോകേഷ് കനകരാജ് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്.
റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.