ഷാറൂഖ് ഖാനെ അങ്കിൾ എന്ന് വിളിക്കാൻ ധൈര്യം വേണമെന്ന് ആരാധകർ; കിങ് ഖാന്റെ ഡയലോഗുമായി അംബാനി മരുമകൾ

ഷാറൂഖ് ഖാൻ ചിത്രത്തിലെ റൊമാന്റിക് ഡയലോഗ് പറഞ്ഞ് കൈയടി നേടി അംബാനി മരുമകൾ രാധിക മെര്‍ച്ചന്റ്. ഗുജറാത്തിലെ ജാംനഗറിൽ നടന്ന പ്രീ-വെഡ്ഡിങ് ചടങ്ങിലാണ് ഷാറൂഖിനെ സാക്ഷിയാക്കി റൊമാന്റിക് ഡയലോഗ് പറഞ്ഞത്. രാധികക്കൊപ്പം ഭാവി വരൻ ആനന്ദ് അംബാനിയും വേദിയിലുണ്ടായിരുന്നു. ഏറെ രസകരമായ സംഗതി ഷാറൂഖിനെ അങ്കിൾ എന്ന് സംബോധന ചെയ്തുകൊണ്ടാണ് ഡയലോഗ് പറയാൻ തുടങ്ങിയത്. രാധികക്ക് അല്ലാതെ മറ്റാർക്കും ഷാറൂഖിനെ അങ്കിൾ എന്ന് വിളിക്കാൻ ധൈര്യം കാണില്ലെന്നാണ് ആരാധകർ പറയുന്നത്.

'ഷാറൂഖ് അങ്കിള്‍, നിങ്ങള്‍ ഇവിടെയുള്ളതിനാല്‍ നിങ്ങളുടെ സിനിമയിലെ ഒരു ഡയലോഗ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന മുഖവുരയോടാണ് രാധിക സംസാരിക്കാന്‍ തുടങ്ങുന്നത്. 'അക്ഷയ് കുമാറാണ് ഇവിടെയുള്ളതെങ്കില്‍ അദ്ദേഹത്തിന്റെ ഡയലോഗായിരിക്കുമല്ലേ പറയുക' എന്ന് ഷാറൂഖ് തിരിച്ചും ചോദിക്കുന്നുണ്ട്. പൊട്ടിച്ചിരിയോടെയാണ് രാധികയുടെയും എസ്. ആർ.കെയുടെയും സംഭാഷണം കാണികൾ ശ്രവിച്ചത്.

തനിക്ക് പരിഭ്രമം തോന്നുവെന്നും ഡയലോഗ് പറയാനാകുന്നില്ലെന്നും രാധിക പറയുമ്പോള്‍ ഷാറൂഖ് രാധികയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വിഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 'രാധികക്ക് മാത്രമേ ഷാറൂഖിനെ അങ്കിള്‍ എന്ന് വിളിക്കാന്‍ സാധിക്കൂ', 'ആരെങ്കിലും നടനെ അങ്കിള്‍ വിളിച്ചല്ലോ' തുടങ്ങിയ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.

ആനന്ദ് അംബാനി- രാധിക മർച്ചെന്റ് വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ-വെഡ്ഡിങ് പരിപാടികൾ മാർച്ച് മൂന്നിനാണ് അവസാനിച്ചത്. മാർച്ച ഒന്നിന് ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ച പരിപാടിയിൽ

ബോളിവുഡ് താരങ്ങൾക്കൊപ്പംമാര്‍ക്ക് സക്കര്‍ബര്‍ഗും ബില്‍ ഗേറ്റ്‌സും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികൾ എത്തിയിരുന്നു. കോടികൾ പൊടിച്ചുള്ള ആഡംബ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.


Tags:    
News Summary - Netitzens react as Radhika Merchant calls Shah Rukh Khan 'uncle' and dedicates his iconic romantic dialogue video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.