Posted On
date_range Updated On
date_range നയൻസിന് നിഴല്‍ ടീമിന്റെ പിറന്നാൾ സമ്മാനം: ഫസ്റ്റ്ലുക് പുറത്ത്
കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാനവേഷത്തിലെത്തുന്ന നിഴൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. നയൻ താരയുടെ പിറന്നാൾ സമ്മാനമായാണ് ഫസ്റ്റ് ലുക് പുറത്തുവിട്ടത്.അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. നിരവധി ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അപ്പു ഭട്ടത്തിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ദീപക് ഡി. മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.
ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.