നയൻതാരക്ക് വേണ്ടി വാടകഗർഭം ധരിച്ചത് നടിയുടെ ബന്ധു; പുതിയ ട്വിസ്റ്റ്

വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചതിൽ നിയമപ്രശ്നങ്ങളില്ലെന്ന് നയൻതാരയും വിഘ്നേഷ് ശിവനും. തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് വർഷം മുൻപ് വിവാഹം രജിസ്റ്റർ ചെയ്തുവെന്നും വിദേശത്ത് താമസിക്കുന്ന നടിയുടെ ബന്ധുവാണ് വാടക ഗർഭധാരണത്തിന് തയാറായതെന്നും  റിപ്പോർട്ടിൽ പറയുന്നു. വിവാഹം രജിസ്റ്റർ ചെയ്തതിന്റേയും വാടക ഗർഭധാരണത്തിന്റേയും രേഖകൾ സത്യവാങ് മൂലത്തിനോടൊപ്പം ഹാജരാക്കി എന്നാണ് വിവരം.

ഒക്ടോബർ 9നാണ് കുഞ്ഞുങ്ങൾ പിറന്ന വിവരം നയൻതാരയും വിഘ്നേഷ് ശിവനും സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് അമ്മയും അച്ഛനുമായ വിവരം അറിയിച്ചത്. നയനും ഞാനും അച്ഛനും അമ്മയും ആയി. ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം -വിഘ്നേഷ് കുറിച്ചു.

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ ജൂൺ 9 ന് മഹാബലിപുരത്തെ റിസേർട്ടിൽ വെച്ച് വിവാഹിതരാവുന്നത്. സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തത്.

Tags:    
News Summary - Nayanthara-Vignesh Shivan reveals surrogate is Nayanthara's relative from the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.