40 ദിവസത്തെ വ്രതം, 'മൂക്കുത്തി അമ്മനാ'വാൻ നയൻതാര

ആരാധകര്‍ കാത്തിരിക്കുന്ന നയൻതാരയുടെ ബിഗ് ബജറ്റ് ചിത്രമാണ് മൂക്കുത്തി അമ്മന്‍ 2. 2020ൽ ഇറങ്ങിയ ആദ്യം ഭാഗം വൻ വിജയമായിരുന്നു. ആർ.ജെ ബാലാജി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മൂക്കുത്തി അമ്മൻ. എൻ.ജെ ശരവണൻ സഹ സംവിധായകനായ ചിത്രത്തിൽ നയൻതാരയെ കൂടാതെ ബാലാജി, ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലൻകോടി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ചാണ് രണ്ടാം ഭാഗത്തിന്‍റെ പൂജ നടന്നത്. സുന്ദര്‍ സിയാണ് മൂക്കുത്തി അമ്മന്‍ 2 സംവിധാനം ചെയ്യുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മുക്കൂത്തി അമ്മനിലും നയൻതാര 12 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്ന്  റിപ്പോർട്ടുണ്ട്.

മുക്കൂത്തി അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ. ​ഗണേഷ് പറഞ്ഞത്. 100 കോടിയാണ് സിനിമയുടെ ബജറ്റ്. 30 ദിവസം കൊണ്ട് സുന്ദര്‍ സി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Tags:    
News Summary - Nayanthara undergoes fasting to play the role of a goddess in Mookuthi Amman 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.