നയൻതാര, സൽമാൻ ഖാൻ
സംവിധായകൻ വംശി പൈഡിപ്പള്ളിയും നിർമാതാവ് ദിൽ രാജുവും സൽമാൻ ഖാനെ നായകനാക്കി നിർമിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദനേടിയിരുന്നു. ഇപ്പോഴിത ചിത്രത്തിൽ തെന്നിന്ത്യൻ താരം നയൻതാര നായികയായി എത്തുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താൽക്കാലികമായി SVC63 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സൽമാൻ ഖാന്‍റെ നായികയായി നയൻതാര എത്തുന്നത് കാണാനുള്ള ആകാംക്ഷ അറിയിക്കുകയാണ് പ്രേക്ഷകർ.
'താര റാണി എത്തുന്നു. വൈവിധ്യത്തിന്റെയും മികവിന്റെയും പ്രതീകമായ നയൻതാര, സൽമാൻ ഖാൻ - വംശി പൈഡിപള്ളി ഫിലിമിൽ ചേരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക വിശേഷത്തിനായി നിങ്ങളെ ഉൾപ്പെടുത്തുന്നതിൽ അഭിമാനമുണ്ട്' സോഷ്യൽ മീഡിയയിൽ ഈ വാർത്ത സ്ഥിരീകരിച്ചുകൊണ്ട് നിർമാതാക്കൾ കുറിച്ചു.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ പിന്തുണയിൽ ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ എന്റർടെയിനർ ഏപ്രിൽ 14ന് പ്രദർശനത്തിന് എത്തും. ശക്തവും വൈകാരികവുമായ കഥക്കൊപ്പം വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ സൽമാൻ ഖാൻ ആദ്യമായി എത്തുന്ന ചിത്രമാണിത്. നേരത്തെ പ്രൊഡക്ഷൻ ഹൗസ് ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സൽമാനെ 'ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ആഘോഷത്തിന്റെ എണ്ണമറ്റ നിമിഷങ്ങൾ സമ്മാനിച്ച ഒരു പ്രതിഭാസം' എന്നാണ് അവർ വിശേഷിപ്പിച്ചത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള മികച്ച ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് നിഗമനം.
ഇതുവരെ കാണാത്ത ലുക്കിലാണ് സൽമാൻ ഖാൻ എത്തുന്നതെന്നും ഇന്ത്യയിലുടനീളം വിപുലമായ ഷൂട്ടിങ് ഷെഡ്യൂളുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും നിർമാതാക്കളുടെ പ്രസ്താവനയിൽ പറയുന്നു. മുന്ന, ജൂനിയർ എൻ.ടി.ആർ എന്നിവർക്കൊപ്പം ബൃന്ദാവനം, രാം ചരൺ-അല്ലു അർജുൻ നായകനായ യെവഡു, വാരിസു തുടങ്ങിയ ചിത്രങ്ങൾ വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയവയാണ്. ഈ പ്രോജക്റ്റ് അദ്ദേഹത്തിന്‍റെ ആദ്യ ഹിന്ദി ചിത്രമാണ്. തെലുങ്ക് സിനിമയിലെ നിരവധി പ്രധാന ഹിറ്റുകൾ നിർമിച്ച ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ഈ ചിത്രം നിർമിക്കുന്നത്. SVC63 ഇരുവരും ഒന്നിച്ചുള്ള ആറാമത്തെയും ബോളിവുഡിലെ ആദ്യത്തേയും പ്രൊജക്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.