പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം 'തുടക്കം' ആഗസ്റ്റ് 7ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ റിലീസ് തലയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. മോഹൻലാൽ, വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവർക്കൊപ്പം മലയാളത്തിലെ വമ്പൻ താരനിരയെയും അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവന്നത്.
അരണ്ട വെളിച്ചത്തിലുള്ള ഒരു പഴയ വീടും, അതിനടുത്തുള്ള ഒരു വെളുത്ത നായയുമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ഒരു വീൽചെയറിൽ ഇരിക്കുന്ന സായ് കുമാറും, അദ്ദേഹത്തിന് പിന്നിലായി മനോജ് കെ. ജയൻ, ബോബി കുര്യൻ, ഗണേഷ് കുമാർ എന്നിവരും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്.
വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം എന്ന നിലയിലും, മോഹൻലാലിനൊപ്പം ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു എന്ന നിലയിലും ഈ ചിത്രം നേരത്തെ തന്നെ സിനിമാ പ്രേമികളുടെ ശ്രദ്ധനേടിയിരുന്നു. ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ ഈ വീടും നായയും വലിയ പ്രസക്തിയുള്ള ഘടകങ്ങളാണെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഓണത്തിന് മുന്നോടിയായി എത്തുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്.
സംഗീതം: ജെയ്ക്സ് ബിജോയ്,ഛായാഗ്രഹണം: അഖിൽ ജോർജ്, ജോമോൻ ടി. ജോൺ,എഡിറ്റിങ്: ചമൻ ചാക്കോ,പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഡോ. എമിൽ ആന്റണി, ഡോ. അനീഷ ആന്റണി,പ്രൊഡക്ഷൻ കൺട്രോളർ:ബിജു തോമസ്, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം,ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പി.ആർ.ഒ: വാഴൂർ ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.