നിങ്ങളുടെ ലിസ്റ്റ് വേണ്ട; അതാണ് അവരുടെ മഹത്വം -നയൻതാരയെ അപമാനിച്ച കരൺ ജോഹറിന് മറുപടി...

ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയാണ്. ലേഡി സൂപ്പർസ്റ്റാർ നയൻതാരക്കെതിരെ നടത്തിയ പരാമർശമാണ് കരണിന് ഇപ്പോൾ തലവേദനയായിരിക്കുന്നത്. ട്വിറ്ററിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോയിൽ സാമന്ത അതിഥിയായി എത്തിയിരുന്നു. നടൻ അക്ഷയ് കുമാറിനോടൊപ്പമാണ് എത്തിയത്. തെന്നിന്ത്യയിലെ മികച്ച നടി ആരാണെന്നുള്ള ചോദ്യത്തിന് തന്റെ അടുത്ത സുഹൃത്തായ നയൻതാരയുടെ പേരാണ് സാമന്ത പറഞ്ഞത്. എന്നാൽ തന്റെ ലിസ്റ്റിൽ നയൻതാരയില്ലെന്നായിരുന്നു കരൺ ജോഹറിന്റെ മറുപടി. ഓർമാക്സ് മീഡി‍യ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാ‍യിരുന്നു പരാമർശം. കൂടാതെ ലിസ്റ്റ്പ്രകാരം സാമന്തയാണ് ആദ്യസ്ഥാനത്തെന്നും കരൺ പറഞ്ഞു.

ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെയാണ് കരൺ ജോഹറിന് നേരെ പൊങ്കാലയുമായി നയൻതാര ആരാധകർ എത്തിയത്. നിങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്തതാണ് അവരുടെ മഹത്വമെന്ന് വീഡിയോക്ക് ചുവടെ ആരാധകരിൽ ചിലർ കുറിച്ചു. കരൺ ജോഹർ അല്ല ഒന്നാം നമ്പർ നടിയെ തീരുമാനിക്കുന്നത്. നയൻതാര ലേഡി സൂപ്പർസ്റ്റാറാണ്. അത് അവർ അഭിനയത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അതിനായി ആരുടേയും ലിസ്റ്റിൽ വരേണ്ട ആവശ്യമില്ലെന്ന് മറ്റൊരു ആരാധകൻ ട്വീറ്റ് ചെയ്തു. നയന്‍താരയുടെ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഇതൊന്നും ഓര്‍മയില്ലേയെന്നും ചോദിക്കുന്നുണ്ട്.

കരൺ ജോഹറിനെതിരെ രൂക്ഷവിമർശനം ഉയരുമ്പോൾ പിന്തുണച്ച് ഒരുവിഭാഗം എത്തിയിട്ടുണ്ട്. കരണിന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഓര്‍മാക്സ് മീഡിയ ലിസ്റ്റിനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് അനുകൂലികളുടെ പക്ഷം

നയൻതാര- ഷാരൂഖ് ഖാൻ ബോളിവുഡ് ചിത്രമായ ജവാൻ അണിയറയിൽ ഒരുങ്ങുമ്പോഴാണ് കരണിന്റെ പരാമർശം എന്നത് ശ്രദ്ധേയമാണ്.

Tags:    
News Summary - Nayanthara Fans Slam Karan Johar After ‘Disrespecting’ Her on Koffee With Karan 7 show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.