കുട്ടികളെ ഉപേക്ഷിച്ചു, അവൾക്ക് പണം മാത്രം മതി, ഇത്ര‍യും കാലം മൗനം പാലിച്ചു; ആലിയക്കെതിരെ സിദ്ദിഖി

 ടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ  ആലിയ രംഗത്ത് എത്തിയിരുന്നു. തന്നേയും മക്കളേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും നിരപരാധികളായ  കുഞ്ഞുങ്ങളെ പോലും വെറുതെ വിട്ടില്ലെന്നും ആലിയ പറഞ്ഞു.

ഇപ്പോഴിതാ ആലിയയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നവാസുദ്ദീൻ സിദ്ദിഖി. കൂടാതെ ഇത്രയും കാലം മൗനം പാലിക്കാനുളള കാരണവും നടൻ വ്യക്തമാക്കിയിട്ടുണ്ട്.  എന്റെ നിശബ്ദത എല്ലാവരുടേയും മുന്നിൽ മോശക്കാരനാക്കി. ഈ തമാശകളെല്ലാം എന്റെ കുട്ടികൾ എവിടെയെങ്കിലുമിരുന്ന് വായിക്കുമെന്നുളളത് കൊണ്ടാണ് ഇത്രയും കാലം മൗനം പാലിച്ചതെന്ന് സിദ്ദിഖി സോഷ്യൽ മീഡിയയിൽ കുറിച്ചു. വർഷങ്ങളായി ഞാനും ആലിയയും വേർപിരിഞ്ഞ് താമസിക്കുകയാണ്. വിവാഹമോചിതരുമാണ്. മക്കൾക്ക് വേണ്ടി മാത്രമാണ് ഒന്നിച്ചു നിൽക്കുന്നതെന്നും സിദ്ദിഖി കൂട്ടിച്ചേർത്തു.

'ഞാൻ നിശബ്ദത പാലിച്ചതിനാൽ  എല്ലാവരുടേ‍യും മുന്നിൽ മോശക്കാരനാക്കി. എവിടെയെങ്കിലുമിരുന്ന് എന്റെ ചെറിയ കുട്ടികൾ ഈ തമാശയൊക്കെ വായിക്കുമെന്നുളളത് കൊണ്ടാണ് മൗനം പാലിച്ചത്. ഞാനും ആലിയയും വർഷങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയാണ്. നിയപരമായി ബന്ധം വേർപിരിഞ്ഞിട്ടുമുണ്ട്. പക്ഷെ കുട്ടികൾക്ക് വേണ്ടി ധാരണയുണ്ടാക്കി- നടൻ കുറിച്ചു.

കഴിഞ്ഞ 45 ദിവസമായി എന്റെ മക്കൾ സ്കൂളിൽ പോയിട്ടില്ല. അതിന്റെ കാരണം ആർക്കെങ്കിലും അറിയാമോ? ദിവസേന സ്കൂൾ അധികൃതർ എനിക്ക് കത്ത് അയക്കാറുണ്ട്. എന്റെ കുട്ടികളെ തടങ്കലിലാക്കിയിട്ട് അവരുടെ പഠനം നഷ്ടപ്പെടുത്തി. വിവാഹമോചനത്തിന് ശേഷം എല്ലാമാസവും ആലിയക്ക് 10 ലക്ഷം രൂപ നൽകാറുണ്ട്.  കുട്ടികളെ  വിളിച്ചുവരുത്തി പണം ആവശ്യപ്പെടുന്നതിനും  നാല് മാസം മുമ്പ് അവൾ  കുട്ടികളെ ദുബൈയിൽ ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ആലിയക്ക് ഏകദേശം പത്തുലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കുട്ടികളുമൊത്ത് ദുബായിലേക്ക് പോകുന്നതിന് മുമ്പ് ഏഴ് ലക്ഷം രൂപയോളം മാസം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ഫീസ്, മെഡിക്കല്‍, യാത്രാചെലവുകള്‍ കൂടാതെയാണിത്. ആലിയ യുടെ മൂന്ന് സിനിമകള്‍ക്കാണ് ഞാന്‍ പണം മുടക്കിയത്. അവര്‍ക്കൊരു വരുമാനം കണ്ടെത്തുന്നതിനുവേണ്ടിയായിരുന്നു അത്. അവരെന്റെ കുട്ടികളുടെ അമ്മയാണ്.

എന്റെ കുട്ടികൾക്കായി ആഡംബര കാറുകൾ നൽകി, പക്ഷേ അവൾ  സ്വന്തം ആവശ്യങ്ങൾക്കായി വിറ്റു. എന്റെ കുട്ടികൾക്കായി മുംബൈയിൽ കടലിനഭിമുഖമായ ഒരു അപ്പാർട്ട്മെന്റ് ഞാൻ വാങ്ങിയിട്ടുണ്ട്. കുട്ടികൾ ചെറുതായതിനാൽ ആലിയയെ അപ്പാർട്ട്മെന്റിന്റെ സഹഉടമയാക്കി. ഞാൻ എന്റെ മക്കൾക്കായി ദുബൈയിൽ വാടകക്ക് ഒരു അപ്പാർട്ട്മെന്റ് എടുത്തു കൊടുത്തു,  അവിടെ അവരും  സുഖമായി താമസിച്ചു.

അവൾക്ക് പണം മാത്രമേ ആവശ്യമുള്ളൂ. അതിന് വേണ്ടി എനിക്കും അമ്മയ്‌ക്കുമെതിരെ നിരവധി കേസുകൾ കൊടുത്തു. മുമ്പും ഇതുപോലെ ചെയ്തിട്ടുണ്ട്. അവളുടെ ആവശ്യപ്രകാരം പണം നൽകുമ്പോൾ കേസ് പിൻവലിക്കുകയും ചെയ്യും'- നവാസുദ്ദീൻ സിദ്ദിഖി കുറിച്ചു.

Tags:    
News Summary - Nawazuddin Siddiqui finally breaks his silence, claims estranged wife Aaliya ‘only wants more money’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.