തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ദ് പാരഡൈസി'ന്‍റെ ടീസര്‍ ഇറങ്ങി. 'ദസറ'ക്ക് ശേഷം ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കുന്നത്. ജെഴ്സി, ഗ്യാങ്‌ലീഡർ എന്നീ സിനിമകൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യകത കൂടിയുണ്ട് ദ് പാരഡൈസിന്. നാനിയുടെ പുതിയ മേക്കോവറിന്‍റെ ത്രില്ലിലാണ് പ്രേക്ഷകരും. ചിത്രം മാസ് ആക്ഷൻ ആണെന്നാണ് ടീസർ നൽകുന്ന സൂചന.
ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നസുധാകർ ചെറുകുരിയാണ് നിർമാണം. നാനിയുടെ കരിയറിലെ ഏറ്റവും തീവ്രമായ കഥാപാത്രമാവും ഇതെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജി.കെ. വിഷ്ണു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ നവീൻ നൂലിയാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.
ഹിറ്റ് 3 എന്ന സിനിമയും നാനിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാനിയുടെ 32-ാമത് ചിത്രമാണിത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.