'നജസ്സ് 'ചിലി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ

പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത "നജസ്സ് "എന്ന ചിത്രം ചിലിയിലെ സൗത്ത് ഫിലിം ആൻ്റ് അർട്ട് അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച നടൻ, സംവിധാനം,സംഗീതം,ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ അവാർഡിനുള്ള നോമിനോഷനിലാണ് തെരഞ്ഞെടുത്തത്.

ഡോക്ടർ മനോജ് ഗോവിന്ദൻ,മുരളി നീലാംബരി എന്നിവർ ചേർന്നാണ് നജസ്സ് നിർമിച്ചത്.കുവി എന്ന പെൺനായയാണ് ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കുവിക്കൊപ്പം ടിട്ടോ വിൽസൻ,സജിതാ മഠത്തിൽ, അമ്പിളി സുനിൽ,കൈലാഷ്,കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,മനോജ് ഗോവിന്ദൻ,മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവരാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്.

ഛായാഗ്രഹണം-വിപിൻ ചന്ദ്രൻ,സംഗീതം- സുനിൽ കുമാർ പി കെ, എഡിറ്റ്-രത്തിൻ രാധാകൃഷ്ണൻ, നിർമ്മാണ നിർവ്വഹണം-കമലേഷ് കടലുണ്ടി.പി.ആർ.ഒ എ.എസ്.ദിനേശ്

Tags:    
News Summary - Najas Movie Selected International Film Festival Chile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.