ഈശോക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിഞ്ഞ് നാദിർഷ. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. 2023 ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക.
കലന്തൂർ എന്റർടൈൻമെന്റ്സിന്റെ രണ്ടാമത്തെ ചിത്രമാണിത്. ജയസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന ഈശോയാണ് ഇനി പുറത്ത് വരാനുള്ള നാദിർഷയുടെ ചിത്രം. ഈ വർഷം പ്രദർശനത്തിനെത്തും. ദിലീപിന്റെ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിൽ ഉപരി ഏറെ പ്രത്യേകതയുള്ള സിനിമയാണ് പ്രഖ്യാപിച്ചിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന റാഫി നാദിർഷയുടെ ഗുരുസ്ഥാനിയനാണ്. തന്റെ ഗുരുവിന്റെ സ്ക്രിപ്റ്റിൽ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്റ്റ് ഹ്യൂമർ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണെന്ന് നാദിർഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.