'എന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടോ അതോ മറ്റെന്തെങ്കിലുമാണോ മനസിൽ'- സൈറയുമായുള്ള വിവാഹത്തെ കുറിച്ച് എ. ആർ റഹ്മാൻ

ഭാര്യ സൈറയുമായുള്ള ആദ്യ കൂടി കാഴ്ചയെ കുറിച്ച് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. സിമി അഗർവാളുമായിട്ടുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 1995 ൽ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുകാർ ഉറപ്പിച്ച ബന്ധമായിരുന്നു.

'29ാം വയസിലായിരുന്നു വിവാഹം. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച ബന്ധമായിരുന്നു. കരിയറിൽ വളരെ തിരക്കുള്ള സമയമായിരുന്നു . സത്യം പറഞ്ഞാൽ, വധുവിനെ അന്വേഷിക്കാൻ പോലും സമയംകിട്ടിയില്ല. എന്നാൽ, അത് വിവാഹം കഴിക്കാൻ പറ്റിയ സമയമാണെന്ന് അറിയാമായിരുന്നു.

വധുവിനെ കണ്ടെത്താനുള്ള ചുമതല അമ്മയെ ഏൽപ്പിക്കുകയായിരുന്നു. അധികം ബുദ്ധിമുട്ട് തരാത്ത, സമാധാനം കളയാത്ത വളരെ സിപിംളായ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കാനാണ് ഞാൻ അമ്മയോട് പറഞ്ഞത്. കൂടാതെ വിദ്യാഭ്യാസവും കുറച്ച് സൗന്ദര്യവും വേണെമെന്നും പറഞ്ഞു. അങ്ങനെ അമ്മയുടെ അന്വേഷണം സൈറയിൽ എത്തി'-റഹ്‌മാന്‍ പറഞ്ഞു.

ഭാര്യയുമായിട്ടുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും റഹ്മാൻ വെളിപ്പെടുത്തി. 'ഞാൻ അമ്മയോട് പറഞ്ഞത്  പോലെയൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച വളരെ രസകരമായിരുന്നു. എന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടോ അതോ മറ്റെന്തെങ്കിലും മനസ്സിലുണ്ടോ എന്ന് എന്ന് ചോദിച്ചു. അവൾ വിവാഹത്തിന് സമ്മതം മൂളി. പരമ്പരാഗത അറേഞ്ച്ഡ് വിവാഹങ്ങളിലെന്നപോലെ ചായ കുടിച്ചാണ് ഞങ്ങൾ   സംസാരിച്ചത്'- റഹ്മാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Music director AR Rahman Opens Up About he Find Wife Saira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.