Posted On
date_range Updated On
date_range ഒരു കൊട്ട പെങ്ങന്‍മാരുടെ കഥയുമായി മുഹ്സിൻ പെരാരി, കൂടെ സകരിയയും; 'എല്‍ ക്ലാസിക്കോ'
തല്ലുമാലക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻ പെരാരി. 'എല്‍ ക്ലാസിക്കോ' എന്നാണ് സിനിമക്ക് താല്‍ക്കാലികമായി നല്‍കിയ പേരെന്നും മുഹ്സിന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. സംവിധായകനായ സകരിയയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ തല്ലുമാല 70 കോടിയിലധികം ബിസിനസ് കളക്ഷന്‍ നേടി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത് ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മുഹ്‍സിന്‍ ഭാഗമാകുന്ന ഏറ്റവും പുതിയ പ്രൊജക്ട്. 'അയല്‍വാശി' എന്ന് പേരിട്ട ചിത്രത്തിന്‍റെ സഹ നിര്‍മാതാവായാണ് മുഹ്‍സിന്‍ എത്തുന്നത്. ആഷിഖ് ഉസ്‍മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.