കർഷക അവാർഡ് ജേതാവ് ശ്രീധരൻ നായകനാവുന്ന 'ഒരിലത്തണലിൽ' ചിത്രീകരണം പൂർത്തിയായി

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച്, കൃഷിയോടുള്ള അഭിനിവേശം കൊണ്ട് മണ്ണിനെ സ്നേഹിച്ച് ജീവിക്കുന്ന ശ്രീധരൻ നായകനാവുന്ന 'ഒരിലത്തണലിൽ' ചിത്രീകരണം പൂർത്തിയായി. കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്തിയ കർഷകരെ പരിചയപ്പെടുത്താൻ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരനെ തേടിയെത്തിയിരുന്നു. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ആദിവാസി സെറ്റിൽമെന്‍റിലിലാണ് ശ്രീധരന്‍റെ സ്വദേശം.'

കാക്കമുക്ക് ഗ്രാമത്തിലെ കർഷകനായ അച്യുതനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് 'ഒരിലത്തണലിൽ'. അപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്‍റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്തപരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷവും സൃഷ്ടിക്കുന്നു.

ശ്രീധരൻ, കൈനകരി തങ്കരാജ്, ഷൈലജ പി. അമ്പു, അരുൺ, വെറോണിക്ക മെദേയ് റോസ്, ഡോ. ആസിഫ് ഷാ, മധുബാലൻ, സാബു പ്രൗദീൻ, പ്രവീൺകുമാർ, സജി പുത്തൂർ, അഭിലാഷ്, ബിജു, മധു മുൻഷി, സുരേഷ് മിത്ര, മനോജ് പട്ടം, ജിനി പ്രേംരാജ്, അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി, ജിനി സുധാകരൻ എന്നിവരാണ് വേഷമിട്ടത്.

ബാനർ - സഹസ്രാരാ സിനിമാസ്, സംവിധാനം -അശോക്.ആർ നാഥ്, നിർമ്മാണം - സന്ദീപ് ആർ, രചന -സജിത് രാജ്‌, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, ലൈൻ പ്രൊഡ്യൂസർ - സാബു പ്രൗദീൻ, പ്രൊഡക്ഷൻ കൺട്രോളർ - വിജയൻ മുഖത്തല, ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ, വസ്ത്രാലങ്കാരം - വാഹീദ്, സംഗീതം - അനിൽ, സൗണ്ട് ഡിസൈൻ - അനീഷ് എ എസ്, സൗണ്ട് മിക്സിംഗ് - ശങ്കർദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണിയൻ മുഖത്തല, അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ, പശ്ചാത്തല സംഗീതം - അനിൽ, വിതരണം - സഹസ്രാരാ സിനിമാസ്, മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീ മൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ, സ്റ്റിൽസ് & ഡിസൈൻ - ജോഷ്വാ കൊല്ലം, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.