ആക്ഷൻ ഹീറോയായി ദേവ് പട്ടേൽ, 'മങ്കി മാൻ' ട്രെയിലർ പുറത്ത്

 ഓസ്കർ ചിത്രമായ സ്ലം ഡോഗ് മില്ല്യണയര്‍, ഹോട്ടൽ മുംബൈ, ലയൺ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മങ്കി മാൻ'. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സിക്കന്ദർ ഖേർ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രതികാരകഥയാണ് മങ്കി മാൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സംവിധായകൻ ദേവ് തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഫൈറ്റ് ക്ലബ്ബും കഥയുടെ പ്രധാന പശ്ചാത്തലമാകുന്നുണ്ട്.

ഷാൾട്ടോ കോപ്ലി, പിറ്റോബാഷ്, വിപിൻ ശർമ്മ, അശ്വിനി കൽസെക്കർ, അദിതി കൽകുൻ്റെ, സിക്കന്ദർ ഖേർ, മകരന്ദ് ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഏപ്രിൽ 5ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

Full View


Tags:    
News Summary - Monkey Man trailer: Dev Patel turns John Wick, goes on a rampage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.