മമ്മൂട്ടിയും നയൻതാരയും

മമ്മൂട്ടി - മോഹൻലാൽ ചിത്രം; തെന്നിന്ത്യൻ സൂപ്പർ താരമായ നയൻതാരയും ചിത്രത്തിൽ ജോയിൻ ചെയ്തു

നീണ്ട ഇടവേളക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാൻ തെന്നിന്ത്യൻ സൂപ്പർ തരാം നയൻതാരയും. 3 വർഷത്തിന് ശേഷമാണ് താരം മലയാളത്തിലെത്തുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായ ‘ഗോൾഡ്’ ആണ് നയൻതാരയുടെ റിലീസിനെത്തിയ അവസാന മലയാള ചിത്രം. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. ഭാസ്കർ ദി റാസ്കൽ, ട്വന്റി ട്വന്റി, രാപ്പകൽ, തസ്‌ക്കര വീരൻ തുടങ്ങിയ സിനിമയിലെല്ലാം താരങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ നാലാമത്തെ ഷെഡ്യൂളാണ് ഇപ്പോൾ കൊച്ചിയിൽ നടക്കുന്നത്. നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി.

കണ്ണഞ്ചിപ്പിക്കുന്ന താരനിരയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാർജ, അസർബൈജാൻ എന്നിവിടങ്ങളിൽ ചിത്രീകരിച്ച് നാലാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി. അടുത്ത ഷെഡ്യൂൾ ഡൽഹിയിൽ ആരംഭിക്കും.


ആന്റോ ജോസഫ്, സുബാഷ് സലിം എന്നിവരാണ് നിർമ്മാതാക്കൾ. ബോളിവുഡിലെ പ്രശസ്ത ഛായാ​ഗ്രഹകൻ മനുഷ് നന്ദനാണ് കാമറ ചലിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന സിനിമയെന്ന പ്രേത്യേകതയും മഹേഷിന്റെ സിനിമക്കുണ്ട്. 

Tags:    
News Summary - Mammootty - Mohanlal film; South Indian superstar Nayanthara also joined the film.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.