ഇതാണ് പൃഥ്വിയുടെ ഖുറേഷി; മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി എമ്പുരാൻ ടീം
പ്രേകേഷകർ ആകാക്ഷയേടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പിലുള്ള മോഹന്‍ലാല്‍ ആണ് പോസ്റ്ററിലുള്ളത്. ബോഡിഗാര്‍ഡുകള്‍ക്കൊപ്പം സ്‌റ്റൈലിഷ് ആയാണ് ഖുറേഷിയുടെ വരവ്. എമ്പുരാന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് പൃഥ്വിരാജാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാംഭാഗമാണിത്. ബിഗ് ബജറ്റ് ചിത്രമായ ‘എമ്പുരാന്റെ’ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ആശിര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
മുരളി ഗോപിയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. മോഹൻലാലിനൊപ്പം ആദ്യഭാഗത്തിലെ താരങ്ങളായ മഞ്ജു വാര്യര്‍, ടൊവിനോ, ഇന്ദ്രജിത്ത്, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ അയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും എത്തുന്നുണ്ട്.സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.