പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി; എല്ലാവരും കണ്ടിരിക്കേണ്ട ചിത്രം, പാൽതു ജാൻവറിനെ പ്രശംസിച്ച് മന്ത്രി ചിഞ്ചുറാണി

കൊല്ലം:   ബേസിൽ ജോസഫ് ചിത്രം പാൽതൂ ജാൻവറിനെ പ്രശംസിച്ച്   മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം കാർണിവൽ തിയറ്ററിലായിരുന്നു മന്ത്രി സിനിമ കണ്ടത്.  അപ്രതീക്ഷിതമായിട്ടായിരുന്നു മന്ത്രിയുടെ വരവ്. 

സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി പ്രതികരിച്ചു. സ്വന്തം മക്കൾക്ക് ഒരു അസുഖം വരുമ്പോൾ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത് അത് പോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി എന്നും മന്ത്രി പറഞ്ഞു.

നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.

കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്.

Tags:    
News Summary - Minister J. Chinchu Rani appreciate Basil Joseph Movie Palthu Janwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.