മൈക്കിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം; സന്തോഷം പങ്കുവെച്ച് രഞ്ജിത്ത് സജീവ്

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മിച്ച മൈക്ക് എന്ന ചിത്രത്തിലെ നായക കഥാപാത്രമായെത്തിയ യുവതാരം രഞ്ജിത് സജീവിന് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് നവാഗത പ്രതിഭക്കുള്ള അവാർഡ്. മികച്ച പ്രേക്ഷക പ്രശംസകളോടെ തിയറ്ററിലും ഒ.ടി.ടിയിലും മുന്നേറിയ മൈക്ക് എന്ന ചിത്രത്തിലെ രഞ്ജിത്ത് സജീവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൈക്കിലെ പ്രകടനത്തിന് ശേഷം നിരവധി അവസരങ്ങളാണ് രഞ്ജിത്തിന്റെ തേടിയെത്തിയത്.

വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാജിദ് യഹ്യ സംവിധാനം നിർവഹിക്കുന്ന കൽബ് എന്ന ചിത്രത്തിലാണ് രഞ്ജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്.ഫ്രാൻസിസ് ഷിനിൽ ജോർജ് ഒരുക്കുന്ന മോദ എന്ന ചിത്രത്തിൽ ദിലീഷ് പോത്തനോടൊപ്പം കേന്ദ്ര കഥാപാത്രത്തിൽ രഞ്ജിത്ത് അഭിനയിക്കുന്നുണ്ട്.

ദുബായിയിൽ പഠിച്ചു വളർന്ന രഞ്ജിത് തുടർച്ചയായ മലയാള സിനിമകളിലെ അവസരങ്ങളിൽ സന്തോഷവാനാണെന്നും തന്നെ പോലെ വളർന്നു വരുന്ന കലാകാരന്മാർക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് പോലെ ഒരു വലിയ ഒരു അംഗീകാരം ലഭിച്ചതിലുള്ള സന്തോഷവും കൽബിലെ ലൊക്കേഷനിൽ നിന്ന് പങ്കുവച്ചു.

Tags:    
News Summary - Mike Movie Fame Ranjith Sajeev wins Kerala Film Critics Award for best debut actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.