രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു

കൊച്ചി: രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു. 5 മിനിറ്റിൽ താഴെയുള്ള ചെറുചിത്രങ്ങൾക്കായുള്ള രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിനാണ് കൊച്ചിയിൽ വേദിയൊരുങ്ങുന്നത്. മികച്ച ചിത്രത്തിന് 50,000 രൂപയും ക്രിസ്റ്റൽ ലീഫ് അവാർഡ് ശില്പവും പ്രശസ്തി പത്രവും പുരസ്‌ക്കാരമായി നൽകും.

മികച്ച വിദേശ ചിത്രം, ദേശീയ ചിത്രം, പ്രാദേശിക ചിത്രം, സാമൂഹ്യ പ്രസക്തിയുള്ള ചിത്രം, പരിസ്ഥിതി സൗഹൃദ ചിത്രം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായും വ്യക്തിഗത വിഭാഗങ്ങളിലും പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ തലത്തിൽ 200 ൽ പരം സിനിമാ പ്രവർത്തകരിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ചിത്രമാണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുക.

പ്രമേയത്തെ അടിസ്ഥാനമാക്കിയും അല്ലാതെയുമുള്ള ചിത്രങ്ങൾക്കും പങ്കെടുക്കാം. പ്രദർശന വിഭാഗത്തിൽ പ്രശസ്ത സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവർ നിർമ്മിച്ച ചിത്രങ്ങൾക്കായുള്ള സെലിബ്രിറ്റി ലീഗായ ' പർപ്പിൾ സോൺ' ആണ് മേളയുടെ പ്രധാന ആകർഷണം.വിവിധ വിഭാഗങ്ങളിലായി 5 ലക്ഷത്തിൽപരം രൂപയുടെ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു

ഡിസംബറിൽ കൊച്ചിയിൽ വെച്ച് നടത്തുന്ന ഫെസ്റ്റിവലിന് മേയർ അഡ്വ. എം അനിൽകുമാർ ചെയർമാനായും, സംവിധായകൻ മധു നാരായണൻ ഫെസ്റ്റിവൽ ഡയറക്ടറായും സംവിധായകൻ ജിയോ ബേബി പ്രോഗ്രാം ഡയറക്ടറായും സംവിധായകൻ സെന്തിൽ രാജൻ ക്രിയേറ്റീവ് ഡയറക്ടറായുമുള്ള സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.കാഴ്ചക്കാരിൽ നിന്ന് കൂടുതൽ വോട്ട് നേടുന്ന ചിത്രങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും പുരസ്ക്കാരമുണ്ട്. എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം ഒക്ടോബർ 30. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.imffk.com എന്ന വെബ്സൈറ്റിൽ ബന്ധപ്പെടുക. ഫോൺ: 9497131774

Tags:    
News Summary - micro film festival,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.