Posted On
date_range Updated On
date_range ‘മേപ്പടിയാൻ’ എന്ന് പുരസ്കാര പ്രഖ്യാപനത്തിൽ കേൾക്കാനായത് സന്തോഷം -വിഷ്ണു മോഹൻ
കാക്കനാട്: തനിക്ക് പുരസ്കാരം ലഭിച്ചതിനേക്കൾ സന്തോഷം ‘മേപ്പടിയാൻ’ എന്ന പേര് ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ കേൾക്കാൻ കഴിഞ്ഞതാണെന്ന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ച വിഷ്ണു മോഹൻ.
മേപ്പടിയാന്റെ നിർമാതാവായ ഉണ്ണി മുകുന്ദനോടാണ് ആദ്യമായി നന്ദി പറയുന്നത്. ഒരാളുടെയും അസിസ്റ്റന്റായി പോലും പ്രവർത്തിച്ച് പരിചയമില്ലാത്ത തന്നെ വിശ്വസിച്ച് സിനിമ ചെയ്യാൻ അവസരം നൽകിയത് അദ്ദേഹമാണ്. കോവിഡ് കാലത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. മേപ്പടിയാൻ ടീമിന് അവാർഡ് സമർപ്പിക്കുന്നുവെന്നും വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.