പ്രിയങ്ക അനൂപ്

ആണുങ്ങൾക്ക് പുരുഷ കമീഷൻ വേണം, കെ.എസ്.ആർ.ടി.സി ബസിൽ പുരുഷൻമാർക്കും സംവരണം വേണം -ഗതാഗത മന്ത്രിയോട് പ്രിയങ്ക അനൂപ്

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയങ്ക അനൂപ്. പല കാലഘട്ടങ്ങളിലും സിനിമ സീരിയൽ രംഗത്ത് നിറ സാന്നിധ്യമായ താരം അഭിമുഖങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. വിവാഹ ജീവിതത്തെകുറിച്ചും പുരുഷൻമാരുടെ അവകാശങ്ങളെകുറിച്ചും നിരന്തരം സംസാരിക്കുന്ന നടിയുടെ പല പരാമർശങ്ങളും സമൂഹ മാധ്യമങ്ങളിൽ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ കെ.എസ്.ആർ.ടി.സി ബസ്സിൽ പുരുഷൻമാർക്കും സീറ്റ് സംവരണം കൊണ്ടുവരണമെന്ന് പറയുകയാണ് നടി പ്രിയങ്ക അനൂപ്.

രാജ്യാന്തര പുരുഷ ദിനത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ നടത്തിയ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ഗതാഗത മന്ത്രി ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടാൽ അദ്ദേഹം പുരുഷൻമാർക്കും സീറ്റ് സംവരണം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക പറഞ്ഞു. ഇവരുടെ വേദന എന്താണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് താൻ പുരുഷന്മാരുടെ കൂടെ നിൽക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ത്രീകൾക്കായ് വനിത കമീഷൻ ഉള്ളപോലെ ആണുങ്ങൾക്കായ് പുരുഷ കമീഷൻ വരണമെന്നും പ്രിയങ്ക പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ്സിൽ പുരുഷൻമാർക്കും സീറ്റ് സംവരണം ഏർപ്പെടുത്തുക, പുരുഷ കമീഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഓൾ കേരള മെൻസ് അസോസിയേഷന്റെ റാലി.

‘ബസിൽ സ്ത്രീകൾക്ക് സീറ്റ് സംവരണമുണ്ടെങ്കിൽ പുരുഷൻമാർക്കും സീറ്റ് വേണം. അവർക്ക് കൊടുക്കാതിരിക്കേണ്ട കാര്യമെന്താ? പ്രത്യേകിച്ച്, ഇപ്പോൾ ഭരിക്കുന്നത് ഗണേഷ് കുമാർ ഞങ്ങളുടെ ഗണേഷേട്ടനാണ്. ഇവർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയാൽ തീർച്ചയായും പരിഹാരമുണ്ടാകുമെന്ന് നടി പ്രതികരിച്ചു.

Tags:    
News Summary - Men want a men's commission men also need reservation in KSRTC buses Priyanka Anoop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.