കൊറോണ എന്ന മഹാമാരിയുടെ മറവിൽ നടത്തുന്ന തട്ടിപ്പുകളുടെ കഥ പറയുന്ന "മെമ്മറി ഓഫ് മര്‍ഡര്‍ " എന്ന ബോധവത്കരണ ചിത്രത്തിെൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പ്രശസ്ത പിന്നണി ഗായിക സൗമ്യ സദാനനന്ദൻ എന്നിവരുടെ ഫെയ്സ് ബുക്ക് പേജിലൂടെ "മെമ്മറി ഓഫ് മര്‍ഡര്‍"ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
മൂവി മാമ്പ്രപാടം സിനിമാ കമ്പനിയുടെ ബാനറിൽ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ അരുൺ രാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന "മെമ്മറി ഓഫ് മര്‍ഡര്‍" എന്ന ഈ ചിത്രത്തില്‍ ടിക്ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു. "വീമ്പ് "എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിൻ മുരളി മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു.
ജിനി ജോയ്,അനന്യ ഷാജി(കുഞ്ഞാറ്റ), അർച്ചന രാജഗോപാൽ, ശ്രീകുമാരൻ തമ്പി, ബോബി കൊല്ലകടവ്, രാജേഷ് മാമ്പ്ര പാടം, കൊച്ചുമോൻ വലിയപറമ്പിൽ, മഞ്ജു വലിയപറമ്പിൽ, സാലു ജോർജ്, ജിഷ്ണു എസ്, അൻസാർ നിസാം, രജിത രാജൻ, ഗീതു എസ് കെ, ലക്ഷ്മി ചെറിയനാട്, ഐശ്വര്യ, രജിൻ, അഖിൽ എന്നിവരാണ് മറ്റു താരങ്ങള്‍.
കഥ തിരക്കഥ സംഭാഷണം പ്രഭാഷ് പ്രഭാകര്‍ എഴുതുന്നു. സംഗീതം-എം എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീജിത്ത് പാണ്ഡവന്‍ പാറ,എഡിറ്റിംഗ്-നിതിൻ നിബു, മേക്കപ്പ്-ഫിലിപ്പ് സൈമൺ കലാസംവിധാനം-ഫാരിസ്, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- പ്രവീൺ കൃഷ്. കൊച്ചി, ഹരിപ്പാട്, ചെങ്ങന്നൂർ മാമ്പ്രപാടം, കൊല്ലകടവ് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ "മെമ്മറി ഓഫ് മര്‍ഡര്‍" പ്രദര്‍ശനത്തിനൊരുങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.