അച്ഛന്‍ വരുത്തിവെച്ച കടങ്ങള്‍ വീട്ടാനായി ചെറുപ്രായത്തിലെ കള്ളനാകേണ്ടി വന്ന മാധവന്‍ വലുതാകുമ്പോള്‍ ചേക്ക് ഗ്രാമത്തിലെ ആസ്ഥാന കള്ളനായി മാറുന്നു. മാധവന് മീശമാധവനെന്ന വിളിപ്പേരും കിട്ടുന്നു. മീശമാധവന്‍ ആരെയെങ്കിലും നോക്കി മീശപിരിച്ചാല്‍ അന്നാവീട്ടില്‍ കയറി മോഷ്ടിച്ചിരിക്കും. ഇന്നും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ മടുപ്പില്ലാതെ എല്ലാവരും കാണുന്ന ചിത്രം. കള്ളനെ ആഘോഷമാക്കിയ മലയാളക്കര. മീശമാധവനുശേഷം പ്രേക്ഷകർ ഇത്രയും ആസ്വദിച്ച ഒരു തസ്ക്കര ചിത്രം മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്.
മാധവന്‍റെ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. മീശ മാധവൻവീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. നിർമാതാക്കളിൽ ഒരാളായ സുധീഷ് ആണ് സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നുവെന്ന സൂചന നൽകിയത്. മീശമാധവൻ 2027ൽ സിനിമയുടെ 25-ാം വാർഷികമാണ്. 4K റി റിലീസിന് ചിത്രം ആലോചിക്കുന്നുണ്ടെന്നും നിർമാതാവ് സൂചന നൽകി. എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ എല്ലാം നടത്തിയെടുക്കാം എന്നായിരുന്നു സുധീഷ് പറഞ്ഞത്.
'ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും'... ഒരുകാലത്ത് മലയാളിയുടെ ചുവടുകൾക്ക് ഇത്രയേറെ താളം പകർന്ന മറ്റൊരു ഗാനം വേറെയുണ്ടാവില്ല. മീശ മാധവൻ ചിത്രത്തിലെ ഒരോ പാട്ടുകൾക്കും ഇന്നും ആസ്വാധകർ ഏറെയാണ്. 23 വർഷങ്ങൾക്ക് മുമ്പ് തിയറ്ററുകളിൽ എത്തി ബ്ലോക് ബസ്റ്ററായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്.
മീശമാധവന് നിർമാതാവിനെ കിട്ടാനായി ബുദ്ധിമുട്ടിയതിനെക്കുറിച്ച് മുന്‍പ് ലാല്‍ ജോസ് തുറന്നുപറഞ്ഞിരുന്നു. മീശമാധവന് മുന്‍പ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാല്‍ നിര്‍മ്മാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിര്‍മ്മാതാക്കളും കൈയ്യൊഴിഞ്ഞത്. ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവില്‍ ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.